BREAKING NEWS

പിണറായിയുടെ നോട്ടപ്പുള്ളികൾ; സർക്കാരിനെ വിമർശിച്ചെന്ന പേരിൽ സസ്പെൻഷൻ; പുറത്താക്കിയവരെ തിരികെയെടുത്ത് വി.ഡി സതീശൻ; ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകും എൻ പ്രശാന്തും സർവ്വീസിലേയ്ക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എൻ പ്രശാന്തിനെയും തിരിച്ചെടുത്ത് വിഡി സതീശൻ. ഇടത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുമുമ്പ് അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ടുവർഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് ഒൻപത് സസ്പെൻഷൻ ആണ്.

സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോസ്ഥരുടെ നടപടികളെയും വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ട്രാക്ക് റെക്കോർഡാണ് അശോകിനും ബ്രോ പ്രശാന്തിനും. പിണറായി സർക്കാറിന്‍റെ കണ്ണിലെ കരടായ സീനിയ‌ർ ഉദ്യോഗസ്ഥൻ അശോകിനെ സസ്പെൻഡ് ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ തൊട്ടുമുമ്പ്. തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന മാധ്യമങ്ങളിലെ വിമർശനം കാരണം.

ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവൽ സർക്കാരിന്‍റെ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു അന്ന് അശോകിന്‍റെ പ്രതികരണം. കേര പദ്ധതിയിലെ അഴിമതിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ കൃഷി വകുപ്പിൽ നിന്ന് അശോകിനെ ആദ്യം മാറ്റി. കെടിഡിഎഫ്സി സിഎംഡി. തദ്ദേശ കമ്മീഷണർ, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കുമുള്ള മാറ്റങ്ങളെ അശോക് ട്രൈബ്യൂണലിൽ പോയി തടഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളായിരുന്നു ബ്രോ പ്രശാന്തിന്‍റെ പ്രധാന കേന്ദ്രം. അച്ചടക്ക നടപടികളെ ട്രോൾ ഇറക്കി മറുപടി നൽകുന്നതാണ് രീതി. പലവട്ടം നടപടി നേരിട്ടു, ഒടുവിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചതിന് നടപടി. ഹിയറിംഗ് ലൈവ് സ്ട്രീം നടത്തണമെന്ന് വരെ ആവശ്യപ്പെട്ടു. അനഭിമതമായ കാര്യങ്ങളിലെ തുറന്നടിക്കൽ പതിവ് പല കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടിയെങ്കിലും ഇരുവരെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി വി.ഡി സതീശനാണെന്നാണ് വിവരം.

വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിടില്ല, അസൗകര്യം അറിയിച്ച് ചെന്നിത്തലയും എം.ലിജുവും, പരിപാടി റദ്ദാക്കി സംഘാടകര്‍

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026