മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ തന്നെയെന്ന് സിബിഐ. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുംബൈ കോടതിയിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്ക് മരണത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തില്‍ എത്തിയിരുന്നെങ്കിലും അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
2020 ജൂണ്‍ 14 ന് ആണ് നടനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തി നാല് വയസായിരുന്നു. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.
സുശാന്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് സിബിഐ, കേസിൽ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, നടി റിയചക്രവര്‍ത്തി നിരപരാധി
YOU MAY ALSO LIKE
BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം