BREAKING NEWS

തൃശ്ശൂരിനോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി

· · 1 min read
Share: Copied!

കൊല്ലം: തൃശ്ശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കാത്തതിൽ മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവു കാണിച്ചാൽ അത് മാറ്റാനറിയാമെന്നും സുരേഷ് ഗോപി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഇക്കാര്യത്തിൽ എന്തോ ഒരു രാഷ്ട്രീയം ഉണ്ടായിരിക്കണം.

അല്ലെങ്കിൽ തൃശ്ശൂരിനോട് എന്തിനാണ് ഈ ഒരു വൈരാഗ്യം. സർക്കാർ അത് തൃശ്ശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാൽ മതി. എല്ലാ ജില്ലകൾക്കും അവകാശങ്ങളുണ്ട്’, സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കും.

ഇരട്ട  എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിച്ചു എന്ന് നോക്കൂ. തമിഴ്‌നാടിനെ നോക്കൂ. അവർ വ്യത്യസ്തരാണ്. ഒരു ഡബിൾ എഞ്ചിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിൾ എഞ്ചിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. ആരു ഭരിച്ചാലും കേന്ദ്രത്തിൽനിന്ന് കിട്ടേണ്ടതെല്ലാം തമിഴ്‌നാട് എങ്ങനെയെങ്കിലും വാങ്ങിയെടുത്ത് ജനങ്ങൾക്ക് കൊടുക്കും. കേരളത്തിലും അത്തരമൊരു സാഹചര്യം വരണമെങ്കിൽ ഇവിടെ ഒരു ബിജെപി സർക്കാർ, അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം, സുരേഷ് ഗോപി പറഞ്ഞു.

 

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026