BREAKING NEWS

നല്ലതിനെ നല്ലതായി കാണണം, നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്, മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നു, ബിജെപി കൺവെൻഷനിൽ സർക്കാരിനെ പുകഴ്ത്തി സുരേഷ്‌ഗോപി

· · 1 min read
Share: Copied!

 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഇത്തവണത്തെ തൃശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. നല്ലതിനെ നല്ലതായി കാണണം. മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തണം. എന്നാല്‍ പിഎംഎവൈ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നടപടിയെ സുരേഷ് ഗോപി വിമര്‍ശിച്ചു. കേരളത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല പദ്ധതിയെന്നാണ് മുഖ്യമന്ത്രിയും ഐഎസുകാരിയും യോഗത്തില്‍ പറഞ്ഞത്. പിഎംഎവൈ ക്യാംപെയ്‌നുമായി നീങ്ങാനാണ് ബിജെപി ആലോചിക്കുന്നത്.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് തൃശൂര്‍ നല്‍കിയത്. ഇപ്പോള്‍ ശ്രദ്ധിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇല്ലെങ്കില്‍ ട്രോളും. അനുഭവങ്ങളില്‍നിന്നാണു പഠിക്കേണ്ടത്.നിലമ്പൂരില്‍ എന്‍ഡിഎ വിജയിച്ചാല്‍ ഒരു ഗവ. കോളജ് അനുവദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026