BREAKING NEWS

13 കാരനെ തട്ടിക്കൊണ്ടുപോയ അധ്യാപികയുടെ ​ഗർഭം അലസിപ്പിച്ചു, പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന, അമിതമായ രക്തസ്രാവം മൂലം യുവതി ആശുപത്രിയിൽ

· · 1 min read
Share: Copied!

സൂറത്ത്∙ പതിമൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ അധ്യാപികയുടെ ഗർഭം അലസിപ്പിച്ചു. എന്നാൽ പിതൃത്വം തെളിയിക്കാനായി ഭ്രൂണത്തിൻറെ സാംപിളുകൾ ഡിഎൻഎ ടെസ്റ്റിന് അയച്ചു. കഴിഞ്ഞദിവസം സ്മിമെർ ആശുപത്രിയിലെത്തിച്ചാണ് 23 വയസുകാരിയായ പ്രതിയുടെ ഗർഭം അലസിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയുടെ ഹർജിയിൽ ഗർഭം അലസിപ്പിക്കാൻ സ്പെഷൽ പോക്സോ കോടതി ജഡ്ജി ആർ.ആർ.ഭട്ട് അനുമതി നൽകിയത്.

നിലവിൽ സൂറത്ത് സെൻട്രൽ ജയിലിലെ ജുഡൂഷ്യൽ കസ്റ്റഡിയിലാണ് യുവതിയുള്ളത്. അതേസമയം അമിതമായ രക്തസ്രാവം മൂലം യുവതി ആശുപത്രിയിൽ അഡ്മിറ്റായി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ജയിലിലേക്ക് മാറ്റും. താൻ 13 വയസുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് അധ്യാപികയുടെ മൊഴി. ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.

കുട്ടിയുമായി അധ്യാപിക സൂറത്തിൽനിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിലെത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി. രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. അധ്യാപികയുടെ വീട്ടിൽ വച്ചും വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും കുട്ടിയുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്ന് പോലീസ് പറയുന്നു. തന്റെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവർ പറഞ്ഞു. അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഞങ്ങൾ വേർപിരിയാൻ നിൽക്കുകയാണ്!! ബലൂചിസ്ഥാന് മേലുള്ള 80% നിയന്ത്രണവും പാക്കിസ്ഥാന് നഷ്ടപ്പെട്ടുകഴിഞ്ഞു, ഇന്ത്യ ഞങ്ങളെ പിന്തുണച്ചാൽ ഞങ്ങളുടെ വാതിലുകൾ തുറക്കും- ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും അഭ്യർഥിച്ച് ബലൂച് നേതാക്കൾ

BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026