BREAKING NEWS

‘ആ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ലജ്ജാകരം; വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നു’; സ്വാതന്ത്ര്യദിന ചടങ്ങിലെ തൃഷയുടെ സാന്നിധ്യത്തിൽ മുരശൊലിയുടെ വിമർശനം

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രമായ മുരശൊലി. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നുവെന്നാണ് മുഖപത്രത്തിന്റെ വിമർശനം.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തൃഷയ്ക്ക് മുൻനിരയിൽ സ്ഥാനം നൽകിയതും മുഖപത്രം ചോദ്യം ചെയ്തു. ചടങ്ങിനിടെ വിജയ് സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പോലും ലജ്ജാകരമാണെന്നും മുരശൊലി വിമർശിച്ചു. ഇക്കാര്യങ്ങൾ വിജയ്‌യുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രം ആരോപിച്ചു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടന്നതിന് പിന്നാലെ മൂന്നാം ദിവസമാണ് മുരശൊലിയുടെ ഒന്നാം പേജിൽ വിജയ്‌ക്കെതിരായ രൂക്ഷ വിമർശനം പ്രസിദ്ധീകരിച്ചത്.

ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് തൃഷ പങ്കെടുത്തത്. വിജയ്‌യുടെ മാതാപിതാക്കളായ എസ്. എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനും സമീപമായാണ് തൃഷ പരേഡ് വീക്ഷിച്ചത്. തൃഷയുടെ അമ്മ ഉമ കൃഷ്ണനും ചടങ്ങിൽ എത്തിയിരുന്നു.

വിജയ്‌യുടെ മാതാപിതാക്കൾക്കും തൃഷയ്ക്കുമൊപ്പം മുൻനിരയിൽ ഇരുന്നാണ് നടി സ്വാതന്ത്ര്യദിന പരേഡ് കണ്ടത്.

ചടങ്ങിനെത്തിയ തൃഷയുടെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരേഡിനിടെ തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി വിജയ് അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാമായിരുന്നു.

തൃഷയുടെ സാന്നിധ്യവും അവർക്ക് ലഭിച്ച മുൻനിരയിലെ ഇരിപ്പിടവും വിജയ്‌യുടെ പെരുമാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. ചടങ്ങിലെ ദൃശ്യങ്ങളെ മുൻനിർത്തി വിജയ്‌ക്കെതിരെ ഡിഎംകെ മുഖപത്രം തന്നെ രംഗത്തെത്തിയതോടെ വിഷയം തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയാവുകയാണ്.

‘മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽനിന്ന് പുറത്താക്കാം; വയോജന ട്രിബ്യൂണലിന് അതിനുള്ള അധികാരമുണ്ട്‘: സുപ്രീം കോടതിയുടെ നിർണായക വിധി

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026