BREAKING NEWS

‘ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം; അവർക്കും അവകാശമുണ്ട്‘: കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ മറുപടി

· · 1 min read
Share: Copied!

ഡൽഹി: ഇന്റർനെറ്റ് ലഭ്യത പൗരന്മാരുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദങ്ങൾ 21, 19(1)(a) എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.

കുട്ടികളെ ദോഷകരമായി ബാധിച്ചേക്കാവുന്ന ലൈംഗികവും ചൂഷണപരവുമായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനിടെയാണ് കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോ എന്ന ചോദ്യം കോടതിയുടെ മുന്നിലെത്തിയത്.

പ്രത്യേക പ്രായപരിധിക്ക് പുറത്തുള്ള കുട്ടികൾക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് പറയുന്നതുപോലെ അസംബന്ധമാണ് കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യത നിഷേധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും രണ്ടിനും കുട്ടികൾ അർഹരാണെന്നും കോടതി വ്യക്തമാക്കി.

അപകടകരമായ ഉള്ളടക്കങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള മാർഗം ഇന്റർനെറ്റ് ലഭ്യത ഇല്ലാതാക്കുകയല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുപകരം രക്ഷിതാക്കളുടെ അനുമതി തേടാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ അഭിപ്രായസ്വാതന്ത്ര്യവും ഇന്റർനെറ്റ് ലഭ്യതയുമായി ബന്ധപ്പെട്ട അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് കോടതിയുടെ നിലപാട്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026