BREAKING NEWS

പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാൻ തെരുവുനായകൾക്കു വേണ്ടി വാദിക്കുന്ന മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോ? നായകളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റിക്കോണം, പിന്നെ ഒരെണ്ണത്തെ പോലും തെരുവിൽ കാണരുത്!! സുപ്രിം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തെരുവുനായ ശല്യത്തിൽ കടുത്ത ഉത്തരവുമായി സുപ്രീംകോടതി. ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി.

ഈ നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. തെരുവുനായ്ക്കളെ മാറ്റുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീംകോടതിയുടെ നടപടി.

പേവിഷബാധയേറ്റ് മരിച്ചുപോയവരെ തിരികെക്കൊണ്ടുവരാൻ നായകൾക്കായി വാദിക്കുന്ന മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോയെന്നും കോടതി ചോദിച്ചു. തെരുവുകൾ പൂർണമായും തെരുവുനായ മുക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. തെരുവുനായ്ക്കളെ ദത്തെടുക്കാനും ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

അതേസമയം പേവിഷബാധയേറ്റുള്ള മരണം വർധിച്ചതിനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി വിഷയം പരിഗണിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കൂവെന്നും നായ സ്നേഹികളുടെയും മറ്റാരുടെയും ഹർജികൾ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കും. ‘ഇത് ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്യുന്നതല്ല. ഇത് പൊതുജന നന്മയ്ക്കു വേണ്ടിയാണ്. ഇതിൽ ഒരു തരത്തിലുള്ള വികാരവും ഉൾപ്പെടുന്നില്ല. എത്രയും പെട്ടെന്ന് നടപടിയെടുത്തേ തീരൂ’–ജസ്റ്റിസ് പർദിവാല പറഞ്ഞു.

‘എല്ലാ പ്രദേശങ്ങളിൽനിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണം. അതുവരേക്കും നിയമം മറന്നേക്കൂ’–എന്നും തെരുവുനായ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങളെക്കുറിച്ച് ഓർമിപ്പിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് പർദിവാല പറഞ്ഞു.

‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാ‌ടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോ​ഗിക വാ​ഹനത്തിൽ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026