BREAKING NEWS

ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം ഏറ്റെടുക്കുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും ജന വിശ്വാസം തകർക്കും, വിമർശനവുമായി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വീകരിക്കുന്നതിലും വിരമിച്ച ഉടനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുമെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഇത്തരംരീതികള്‍ ഗുരുതരമായ ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ത്തുവെന്നും ജ്യഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്നും ബിആര്‍ ഗവായ് പറഞ്ഞു.

ബ്രിട്ടീഷ് സുപ്രീം കോടതി സംഘടിപ്പിച്ച ജ്യൂഡീഷ്യറിയും സ്വാതന്ത്ര്യവും എന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.’ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം ഏറ്റെടുക്കുകയോ, വിരമിച്ച ഉടനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ ചെയ്താല്‍, അത് ജ്യൂഡീഷ്യറിയെ കുറിച്ച് ധാര്‍മ്മിക ആശങ്കകള്‍ ഉയര്‍ത്തുകയും പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും’ – ഗവായ് പറഞ്ഞു. ഒരു രാഷ്ട്രീയ സ്ഥാനത്തേക്ക് ഒരു ജഡ്ജി മത്സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച ശേഷമുള്ള ജഡ്ജിമാരുടെ അത്തരം ഇടപെടലുകളും ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. ഭാവിയിലെ സര്‍ക്കാര്‍ നിയമനങ്ങളുടെയോ രാഷ്ട്രീയ ഇടപെടലുകളുടെയോ സാധ്യത ജുഡീഷ്യല്‍ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന ധാരണ ഇത് സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026