BREAKING NEWS

മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫിലെ ബന്ധുനിയമന വിവാദം: ‘വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; വിഷയം വിശദമായി പരിശോധിക്കും‘- വി. ഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം നടന്നെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിച്ചശേഷം പ്രതികരിക്കാമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.

കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹം ഡി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നുണ്ട്. ഈ നിയമനം പുറത്തുവന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ബന്ധുനിയമനമാണെന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷത്തിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ചർച്ചാവിഷയമായത്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ബന്ധു നിയമന വിവാദങ്ങളിൽ യു.ഡി.എഫ് ശക്തമായ വിമർശനമുന്നയിച്ചിരുന്ന സാഹചര്യത്തിൽ, അതേ തരത്തിലുള്ള ആരോപണം ഇപ്പോൾ യു.ഡി.എഫ് സർക്കാരിലെ ഒരു മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026