BREAKING NEWS

‘ഇവിടെ നിൽക്കണം, അമ്മ വേ​ഗം തിരിച്ചുവരാട്ടോ’… 13 വയസുള്ള മകനെ കാർ​ഗിലിൽ നിർത്തി നഴ്സായ അമ്മ പാക്കിസ്ഥാനിലേക്ക് കടന്നു!! നാഗ്പുർ സ്വദേശിനിയെ ഇന്ത്യയ്ക്ക് കൈമാറി, ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടോന്നറിയാൻ വിശദമായി ചോദ്യം ചെയ്യും

· · 1 min read
Share: Copied!

നാഗ്പുർ: മകനെ അതിർത്തിയിൽ നിർത്തി നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. ‌ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥർ ബിഎസ്എഫിനു കൈമാറിയത്. അവിടെ നിന്നു ബിഎസ്എഫ് ഉദ്യോഗസ്ഥർ സുനിതയെ അമൃത്‌സർ പോലീസിനെ ഏൽപിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാൻ നാഗ്പുരിൽ നിന്നും പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാൻ കൈമാറിയ നഴ്സായ സുനിതയെ തിരികെ കൊണ്ടുവരാനായി 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 പേർ പുറപ്പെട്ടതായി ഡപ്യൂട്ടി കമ്മിഷണർ നികേതൻ കദം പറഞ്ഞു. നാഗ്പുർ പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യുമെന്നും ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അമൃത്‌സർ പോലീസ് സീറോ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് തിരിച്ചെത്തിച്ചാലുടൻ കേസ് അവിടുത്തെ സ്റ്റേഷനിലേക്കു മാറ്റുമെന്നും നികേതൻ കദം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ മേയ് 14നാണ് സുനിത അതിർത്തി കടന്നതെങ്കിലും മേയ് 4ന് കുട്ടിയുമായി ഇവർ വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസിള്ള മകനൊപ്പം കാർഗിലിൽ എത്തിയ സുനിത, ഇന്ത്യൻ സൈന്യത്തിന്റെ കണ്ണു വെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനിൽക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. പിന്നീടു നിയന്ത്രണരേഖയ്ക്ക് അടുത്ത് കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)യുടെ സംരംക്ഷണത്തിലാണുള്ളത്. വൈകാതെ കുട്ടിയെയും നാഗ്പുരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു. ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാനാണ് ഇവർ അതിർത്തി കടന്നതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.

നായയുടെ കടിയേറ്റ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകവേ ഹെൽമെറ്റ് വച്ചില്ല, വാഹനം തടഞ്ഞ് പിടിച്ചുലച്ച് പോലീസ് , നിലത്തുവീണ മൂന്ന് വയസുകാരിക്ക് ലോറി കയറിയിറങ്ങി ദാരുണാന്ത്യം

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026