BREAKING NEWS

വയറിനു താഴെനിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിൽ 70 സെ.മീ നീളത്തിൽ ഗൈഡ് വയർ, രണ്ടു തവണ ശ്രമിച്ചെങ്കിലും കീ ഹോൾ ശസ്ത്രക്രിയ പരാജയം, ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേർന്ന നിലയിൽ, സുമയ്യയ്ക്ക് മേജർ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു തവണ കീ ഹോൾ ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ വയർ നീക്കാൻ ഇന്നാണ് കീ ഹോൾ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്. 70 സെന്റീമീറ്റർ നീളമുള്ള ഗൈഡ്‌വയറാണ് രണ്ടര വർഷമായി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത്. വയറിനു താഴെ നിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയർ. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേർന്ന അവസ്ഥയിലാണ്.

ഇനി നീക്കം ചെയ്യാൻ മേജർ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അതിനു താൽപര്യമില്ലെന്ന നിലപാടാണു സുമയ്യയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നത്. സുമയ്യയുടെ തൈറോയ്ഡ് നീക്കം ചെയ്യാനായി 2023 മാർച്ച് 22ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്നു തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അവർക്ക് കാൽസ്യം നൽകാനാണ് ഗൈഡ് വയർ ഇട്ടത്. പിന്നീട് ഇതു വീക്കം ചെയ്യാതിരിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്നു കഴിഞ്ഞ മാർച്ച് 2ന് നെഞ്ചിന്റെ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയർ പുറത്തെടുത്തില്ലെന്നു കണ്ടെത്തിയത്.

മുനമ്പത്തേത് വഖഫ് ഭൂമി അല്ല!! 1950-ലെ ആധാരപ്രകാരം ഫറൂഖ് കോളേജിനുള്ള ദാനം ഭൂമി, തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായി, സർക്കാരിന് കമ്മിഷൻ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ട്, മുനമ്പം വിഷയത്തിൽ നിർണായക ഉത്തരവിട്ട് ഹൈക്കോടതി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026