BREAKING NEWS

സുഹാസിനിക്ക് താൻ സുന്ദരി ആണെന്ന അഹങ്കാരം!!! പരാമർശവുമായി നടൻ പാർഥിപൻ

· · 1 min read
Share: Copied!

ചെന്നൈ: തമിഴകത്തും മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് സുഹാസിനി. നടൻ പാർഥിപൻ സുഹാസിനിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താനൊരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്ക് ആണെന്നായിരുന്നു പാർഥിപന്റെ പരാമർശം. ‘വെര്‍ഡിക്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്‍റെ പരാമര്‍ശം.50 വയസായ വിവരം അവര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്നും അതാണ് അവരുടെ ആത്മവിശ്വാസമെന്നും പാർഥിപൻ പറഞ്ഞു.

‘സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, ‘പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി’ എന്ന്.നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല.

50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50–ാം വയസിലും താന്‍ എന്തൊരു സുന്ദരി ആണെന്ന് കാണൂ എന്ന് അവര്‍ പറയുന്നു. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം,’ പാര്‍ഥിപന്‍ പറഞ്ഞു.

 

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026