BREAKING NEWS

തിരുവനന്തപുരത്ത് താരയുദ്ധം? എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെത്തുമ്പോൾ കൃഷ്ണകുമാറിനെ രം​ഗത്തിറക്കാൻ ബിജെപി

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. തീരുമാനത്തിനെതിരെ ആദ്യഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് സിപിഎം നേതൃത്വം ഇടപെടുകയായിരുന്നു. സുധീർ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ.

ഇടതു സ്ഥാനാർഥിയായി സുധീർ കരമന വന്നതോടെ ബിജെപിയും അടവു മാറ്റി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റി നടൻ ജി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നതായി അറിയുന്നു. പൊതുസമ്മതനായ കൃഷ്ണ കുമാറിന്റെ വരവ് മണ്ഡലത്തിൽ ബിജെപിയ്ക്ക് ​ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തയാണ് സുധീർ കരമന. അദ്ദേഹത്തിൻ്റെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന.

സിഎംപിയുടെ സി.പി.ജോണാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതൽകേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടർന്നു.

 

 

BREAKING NEWS
’വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026
BREAKING NEWS
’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി
17 Nov 2026
BREAKING NEWS
ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ..., കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ..., അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും
17 Nov 2026