BREAKING NEWS

സൂഡാനിൽ വീണ്ടും കൂട്ടക്കൊല, അശുപത്രികളിൽ നിന്ന് ഡോക്ടർമാരേയും നഴ്സുമാരേയും തട്ടിക്കൊണ്ട് പോയി, അതിക്രൂരമായ ലൈം​ഗികാതിക്രമം, എതിർക്കുന്നവരെ കൊല്ലും, ആശുപത്രിയിൽ കൂട്ടക്കൊലക്കിരയായത് 460 പേർ, രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 2,000 പേർ

· · 1 min read
Share: Copied!

ജനീവ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം അതിരൂക്ഷം. വ്യാപകമായ കൂട്ടക്കൊലകളാണ് അരങ്ങേറുന്നത്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലിൽ കൂട്ടക്കൊലയ്ക്കിരയായത്.

അതുപോലെ 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനിരയായി. ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നാലെ ബാക്കിയുള്ള ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെ‌ടിവച്ചു കൊന്നു. സംഘം മൂന്നു തവണയായെത്തിയാണ് കൂട്ടക്കുരുതി ന‌ടത്തിയത്.

സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎൻ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ 40,000നു മുകളിലാണ് ഇവിടുത്തെ മരണസംഖ്യ.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടത് വെള്ളിയാഴ്ച, ലഹരിക്കായി ഓൺ​ലൈനായി അടയ്ക്കാനുള്ള പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലെ കാപ്പ തടവുകാരൻ!! സംഭാഷണം റെക്കോർഡ് ചെയ്ത് പരാതി നൽകി, പരിശോധനയിൽ  പ്രതിയുടെ സഞ്ചിക്കുള്ളിൽ ഫോൺ

BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026