BREAKING NEWS

ആദ്യ ദിനത്തെക്കാൾ നാലിരട്ടി കളക്ഷനടിച്ച് രണ്ടാം ദിനം; കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി “സു ഫ്രം സോ”

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിൽ വീണ്ടും ഒരു കന്നഡ ചിത്രം തരംഗമാകുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച “സു ഫ്രം സോ” എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ആണ് ഇപ്പോൾ കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനത്തിലെ ആദ്യ ഷോ മുതൽ തന്നെ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം, അടുത്തകാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ ഏറ്റവും മികച്ച കോമഡി എന്റെർറ്റൈനെർ കൂടിയാണ്. ആദ്യ ദിനം ചിത്രത്തിന് ലഭിച്ച ബോക്സ് ഓഫീസ് കളക്ഷന്റെ നാലിരട്ടിയാണ് രണ്ടാം ദിനം ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ചത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്.

ആദ്യ ദിനത്തെക്കാൾ കൂടുതൽ ഷോകളാണ് ചിത്രം രണ്ടാം ദിനം കേരളത്തിൽ കളിച്ചത്. മൂന്നാം ദിനമായ ഞായറാഴ്ചയും വമ്പൻ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അതിഗംഭീരമായാണ് മലയാളം ഭാഷയിൽ ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതും ഈ വിജയത്തിൽ നിർണ്ണായകമായിട്ടുണ്ട്. ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രവും ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിക്കുന്നുണ്ടെന്ന് അവരുടെ പ്രതികരണങ്ങൾ പറയുന്നു. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും സാങ്കേതിക പൂർണ്ണത കൊണ്ടും ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

കന്നഡയിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026