Uncategorized

ശരീരത്തിൽ നിറയെ പാടുകൾ; പൊലീസിൻറെ ക്രൂര മർദനം, ഡൽഹിയിൽ അറസ്റ്റിലായ വിദ്യാർഥികൾ കോടതിയിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചതായി ആരോപണം. വായു മലിനീരകണം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യാ ഗേറ്റിൽ ഞായറാഴ്ചയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് ഇവരിൽ പലരേയും അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.

കസ്റ്റഡിയിൽവെച്ച് പുരുഷ പോലീസ് തങ്ങളെ അധിക്ഷേപിച്ചുവെന്ന് പ്രതിഷേധക്കാരിൽ അറസ്റ്റ് ചെയ്യപ്പെട്ട വനിതകൾ കോടതിയിൽ പറഞ്ഞു. പ്രതികളുമായി, പോലീസ് സാന്നിധ്യത്തിലല്ലാതെ രഹസ്യമായി കോടതി സംസാരിച്ചപ്പോഴാണ് ഇവർ ആരോപണം ഉന്നയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് അക്രമിച്ചതിന്റെ പാടുകളും ഇവർ  കാണിച്ചു.

ഒരു ബൂത്തിൽ കൊണ്ടുപോയി പോലീസ് തങ്ങളെ മർദിച്ചുവെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. വയറ്റിലും നെഞ്ചിലും പിറകിലും പോലീസ് മർദിച്ചതിന്റെ പാടുകളുണ്ടെന്ന് കോടതിയെ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ കഴുത്തിൽ മുറിവേറ്റതിന്റെ രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. എന്നാൽ, ആരോപണങ്ങൾ പോലീസ് തള്ളി. നേരത്തെ ഉണ്ടായിരുന്ന പരിക്കാണ് ഇതെന്നായിരുന്നു പോലീസിന്റെ ഭാഗം. വാദം കേൾക്കലിൽ മാധ്യമങ്ങളെ കോടതി വിലക്കിയിരുന്നു.

അടുത്തിടെ ആന്ധ്രാപ്രദേശിൽ കൊല്ലപ്പെട്ട നക്സൽ നേതാവ് മാധ്വി ഹിദ്മയെ പിന്തുണച്ച് പോസ്റ്ററുകളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 11 വനിതകൾ ഉൾപ്പെടെ പതിനേഴുപേരെയാണ് പട്യാല ഹൗസിലെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. ഡൽഹി ഡിസിപി ദേവേഷ് മഹ്ല കോടതിയിൽ ഹാജരായി.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026