BREAKING NEWS

ട്രെയിൻ നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങി, ബാലൻസ് കിട്ടാതെ കാൽ തെറ്റി വീണത് ട്രെയിനിന്റെയും ഫ്ലാറ്റ് ഫോമിന്റെയും ഇടയിലേക്ക്, എൽഎൽബി വിദ്യാർഥിനിയുടെ കാൽപാദം അറ്റു

· · 1 min read
Share: Copied!

ചേർത്തല: ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽതെറ്റി റെയിൽ പാളത്തിലേക്ക് വീണ് യാത്രക്കാരിയായ വിദ്യാർഥിനിയുടെ കാൽപാദം അറ്റു. കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകൾ കാർത്തിക (19) ആണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്ത് എൽഎൽബിക്ക് പഠിക്കുന്ന വിദ്യാർഥിനിയാണ് കാർത്തിക.

കൊച്ചുവേളിയിൽനിന്ന് മൈസൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം. ട്രെയിൻ നിർത്തുന്നതിനു മുൻപ് ഇറങ്ങിയ കാർത്തിക കാൽതെറ്റി ട്രെയിനിന്റെയും ഫ്ലാറ്റ് ഫോമിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. ട്രെയിനിന്റെ ചക്രങ്ങൾ കയറിയാണ് കാൽപാദം അറ്റുപോയത്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026