BREAKING NEWS

മാങ്ങ പറിക്കുന്നതിനി‌ടെ കൈവിട്ടു താഴേക്കു പതിച്ച 15 കാരൻ ചെന്നു വീണത് വീടിന്റെ ഗേറ്റിനുമുകളിലേക്ക്, വായിൽ കമ്പി തുളച്ചുകയറി, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുറിച്ചുമാറ്റിയ കമ്പിയോടെ!! വായയിൽ തറച്ചുകിടക്കുന്ന കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കും- ഡോക്ടർമാർ

· · 1 min read
Share: Copied!

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ കൈവിട്ട് താഴേക്കു പതിച്ച 15 കാരൻ വീടിന്റെ ഗേറ്റിനുമുകളിലേക്ക്, ​ഗേറ്റിന്റെ കമ്പി വായിൽ തുളച്ചുകയറി വിദ്യാർഥിക്ക് പരുക്ക്. സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിനാണ് പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ വീടിന്റെ ടെറസ്സിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ മാസിൻ താഴേക്കു വീഴുകയായിരുന്നു.

വീഴ്ചയിൽ ഗേറ്റിന്റെ കമ്പികൾ വായിൽ തുളച്ചുകയറി. വിവരം അറിഞ്ഞെത്തിയ അയൽവാസികളും മറ്റുള്ളവരും ചേർന്ന് ഗേറ്റിന്റെ കമ്പികൾ അറുത്തുമാറ്റി വായയിൽ തുളഞ്ഞുകയറിയ കമ്പിയുൾപ്പെടെ ഗേറ്റിന്റെ ഭാഗവുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി വായിൽതുളഞ്ഞുകയറിയ ഭാഗമൊഴികെയുള്ള ഗേറ്റിന്റെ കമ്പികൾ വായിൽ നിന്ന് മുറിച്ചുമാറ്റി. വെള്ളിമാടുകുന്ന് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽനിന്ന് സീനിയർ ഫയർ ഓഫീസർ എൻ. ബിനീഷിന്റെ നേതൃത്വത്തിൽ അനീഷ്‌കുമാർ, അഷ്റഫ്, സി.പി. നിഷാന്ത്, എം.വി. അരുൺ, ഇ.എ. അരുൺ എന്നിവർ ചേർന്നാണ് കമ്പികൾ മുറിച്ചുമാറ്റിയത്. അതേസമയം വായയിൽ തറച്ചുകിടക്കുന്ന കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്റ്റേ ഫ്രീ മേടിച്ച് ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കടത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി…പനി വന്നാൽ അവധി എടുക്കാം, അതികഠിനമായ ആർത്തവവേദന / മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവധി എടുക്കാനുള്ള അവകാശം നൽകിയാൽ അവർ അബലകളായി പോകുമെന്നതിന്റെ യുക്തി എന്താണ്?- കെഎസ് യു

BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026