BREAKING NEWS

ഓണപ്പരീക്ഷയ്ക്ക് മാർക്ക് കുറയുമോ എന്ന ഭയം, സ്കൂളിനു മുന്നിൽ ബന്ധു ഇറക്കി വിട്ട പത്താം ക്ലാസ് വിദ്യാർഥി വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ

· · 1 min read
Share: Copied!

വൈക്കം: സ്കൂളിലേക്കു പോയ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ വിദ്യാർഥിയെ തണ്ണീർമുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുടവെച്ചൂർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർത്തിക് (15) ആണ് മരിച്ചത്. വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ് കാർത്തിക്

ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ സ്‌കൂളിന് മുമ്പിലായി കാർത്തിക്കിനെ കൊണ്ടുപോയിവിട്ടിരുന്നു. എന്നാൽ പിന്നീടു സ്‌കൂളിൽനിന്ന് തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. ബുധനാഴ്ച രാവിലെ വൈക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ തണ്ണീർമുക്കം ബണ്ടിന് നടുഭാഗത്തുനിന്നും കാർത്തിക്കിന്റെ ഒരുചെരുപ്പും ബാഗും മൊബൈൽഫോണും കണ്ടെത്തി.

പിന്നാലെ വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി കായലിന്റെ മധ്യഭാഗത്ത് സംശയംതോന്നിയ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ മറ്റൊരു ചെരുപ്പും കണ്ടെത്തി. വിശദമായ തിരച്ചിലിൽ ഉച്ചയോടെ കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഓണപ്പരീക്ഷയ്ക്ക് മാർക്ക് കുറയുമോ എന്ന ഭയത്തിലായിരുന്നു കാർത്തിക്കെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: മിഥുൻ.

ബോംബാക്രമണം നടത്തിയത് യെമെൻ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നെന്ന് ഇസ്രയേൽ!! സനായിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു, ഇത്തവണ ലക്ഷ്യമിട്ടത് ജനവാസ കേന്ദ്രങ്ങൾ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026