BREAKING NEWS

ബസിൽ തിക്കും തിരക്കും; പ്രിയദർശിനി ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണു; തലയ്ക്കും കാലിനും പരിക്ക്

· · 1 min read
Share: Copied!

കൊല്ലം: കെഎസ്ആർടിസി ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്നിക് വിദ്യാർഥിയാണ് അൽ അമീൻ.

കല്ലറ പഴയചന്ത ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കല്ലറയിൽനിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുറകുവശത്തെ ഡോർ തുറന്നതിനെ തുടർന്നാണ് അൽ അമീൻ റോഡിലേക്ക് വീണത്.

അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ നല്ല തിരക്കുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു.

‘എന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കിൽ, അങ്ങനെയാകട്ടെ; എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമാകരുതെന്നും 14 പേർക്ക് പുതിയ തുടർച്ചയാകണമെന്നും ആഗ്രഹിക്കുന്നു’- നിഷാ ജോസ് കെ. മാണി

BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026