BREAKING NEWS

സർക്കാർ പ്രൈമറി സ്കൂളിന്റെ പടിക്കെട്ട് തകര്‍ന്നുവീണു, ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

· · 1 min read
Share: Copied!

പട്ന: ബിഹാറിലെ ഖഗാരിയയിൽ സർക്കാർ പ്രൈമറി സ്കൂളിന്റെ പടിക്കെട്ട് തകർന്നുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെ അമ്നി ഗ്രാമത്തിലെ സർക്കാർ ​പ്രൈമറി സ്കൂളിലായിരുന്നു അപകടം. ഒമ്പതുവയസ്സുകാരിയായ റിതിക കുമാരിയാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് റിതികയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പടിക്കെട്ട് പെട്ടെന്ന് തകർന്നുവീണതോടെ കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. റിതികയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ ഖഗാരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

പടിക്കെട്ട് തകർന്ന വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സദർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധനഞ്ജയ് കുമാറും മറ്റ് നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026