BREAKING NEWS

കേരളം പൂർണമായി സ്തംഭിച്ചു, അഖിലേന്ത്യാ പണിമുടക്കിന് സമാപനം

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചു. ബുധനാഴ്ച അർധരാത്രി 12നാണ് സമരം അവസാനിച്ചത്. കേരളം, ബിഹാർ, ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് സമരം കർശനമായി. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടു. ഐടി മേഖലയിലെ യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഐടി പാർക്കുകളുടെയും സ്പെഷ്യൽ എക്കണോമിക് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ തുടർന്നു.

കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. ചുരുക്കം ചില കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയതല്ലാതെ മറ്റെല്ലാ സർവീസുകളും നിലച്ചു. ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോൺ​ഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായിരുന്നു. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു.

പശ്ചിമ ബം​ഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. സില്ലി​ഗുരിയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തന്നെ പോയി. സർക്കാർ- സ്വകാര്യ ബസുകൾ പതിവുപോലെ ഓടി. ചെന്നൈയിൽ പണിമുടക്ക് ഓട്ടോ, ടാക്സി സർവീസുകളെ ബാധിച്ചില്ല.

രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാ​ഗമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിരുന്നു. ഡല്ഹിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സം​ഗമമുൾപ്പെടെ സംഘടിപ്പിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026