BREAKING NEWS

അര്‍ധ രാത്രി മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, പ്രതിയെ കടിച്ചുകീറി തെരുവുനായ്ക്കള്‍

· · 1 min read
Share: Copied!

കോയമ്പത്തൂർ: തമിഴ്നാട് തുടിയലൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമം തടഞ്ഞ് തെരുവുനായ്ക്കൾ. തുടിയലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം. മേൽപ്പാലത്തിന് സമീപം റോഡരികിലിരുന്ന സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗണേഷ് നഗർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഉപദ്രവത്തിന് ഇരയായത്.

ഈ സ്ത്രീയ്ക്കൊപ്പം എപ്പോഴും രണ്ട് തെരുവുനായ്ക്കൾ ഉണ്ടാകാറുണ്ടായിരുന്നു. അർധരാത്രിയിലാണ് പ്രതി സ്ത്രീയുടെ അടുത്തെത്തിയത്. ആദ്യം ഇയാൾ നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു. കല്ലെടുത്തെറിഞ്ഞ് ഇയാൾ നായ്ക്കളെ അവിടെനിന്ന് മാറ്റി. എന്നാൽ നായ്ക്കൾ കുറച്ചുമാറി നിന്ന് പ്രതിക്കുനേരെ കുരച്ചുകൊണ്ടിരുന്നു. തുടർന്ന് പ്രതി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീ സഹായത്തിനായി നിലവിളിച്ചെങ്കിലും അർധരാത്രിയായതിനാൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. ഈ സമയം നായ്ക്കളിലൊന്ന് കുരച്ചുകൊണ്ട് പ്രതിക്കുനേരെ കുതിച്ചെത്തി. അത് പ്രതിയുടെ കാലിൽ കടിച്ച് വലിച്ചു.

പിന്നാലെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഒരു നായ പ്രതിയെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു പരാതി അന്വേഷിക്കുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പരാതിയന്വേഷിക്കവേ പ്രദേശത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് പ്രതി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ദൃശ്യം കണ്ടത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടി. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026