BREAKING NEWS

ഗ്രാമങ്ങളിൽനിന്ന് തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം, വിഷം കുത്തിവച്ച് തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കി, രണ്ടാഴ്ചയ്ക്കിടെ ചത്തത് 500 ഓളം നായകള്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ജില്ലകളിലെ ഏഴ് ഗ്രാമമുഖ്യന്മാരടക്കം 15 പേർക്കെതിരേയാണ് തെലങ്കാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തെലങ്കാനയിലെ ഹനംകോണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധയിടങ്ങളിലാണ് തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൂട്ടത്തോടെ കൊലപ്പെടുത്തിയത്.

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 500-ഓളം നായ്ക്കളെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്നാണ് ആരോപണം. തെരുവുനായ്ക്കൾക്ക് വിഷം കുത്തിവെയ്ക്കുന്ന ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽനിന്ന് തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് സ്ഥാനാർഥികളും മറ്റും ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് ജനുവരി ആദ്യംമുതൽ വിവിധഭാഗങ്ങളിലായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് ആരംഭിച്ചതെന്നും പറയുന്നു.

 

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026