BREAKING NEWS

പനി പിടിച്ച് സ്വന്തം വീടിനുള്ളിൽ കിടന്ന വയോധികയെ തെരുവുനായ ആക്രമിച്ചു, നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കയറി കടിച്ചു, വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിൽ!! കല്ലമ്പലത്ത് നാലുപേരെയും വളർത്തുമൃ​ഗങ്ങളേയും നായ ആക്രമിച്ചു, നായയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തെരുവുനായ ചത്ത നിലയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വീട്ടിൽ കിടന്ന വയോധികയെ തെരുവുനായ ആക്രമിച്ചു. പനി ബാധിച്ച് വീടിനുള്ളിൽ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ ആക്രമിച്ചത്. തുറന്നു കിടന്ന വാതിലിലൂടെയാണ് നായ അകത്ത് കയറിയത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിൽ കയറി കടിക്കുകയായിരുന്നു.

ആക്രമണത്തിൽ പരുക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലമ്പലം കരവാരത്ത് മറ്റു നാല് പേരെയും തെരുവുനായ ആക്രമിച്ചു. പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം. ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിലും സംശയം നിലനിൽക്കുകയാണ്.

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! ആര്യ നായകനായെത്തുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, റിലീസ് ജൂൺ 25 ന്

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026