BREAKING NEWS

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; സി 7 കോച്ചിലെ ചില്ല് തകർന്നു

· · 1 min read
Share: Copied!

മലപ്പുറം: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നുവീണു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം.

നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. കല്ലേറിൽ ചില്ല് തകർന്നതുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വലിയ ആഘോഷങ്ങളോടെയാണ് റെയിൽവേ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ‌ അനുവദിച്ചത്. നിലവിൽ വിജയകരമായാണ് വന്ദേഭാരത് സർവ്വീസുകൾ സംസ്ഥാനത്ത് നടന്നുവരുന്നത്. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026