BREAKING NEWS

അയ്യപ്പന്റെ സ്വർണം ബെള്ളാരിയിൽ!! പോറ്റി വിറ്റ സ്വർണം കണ്ടെത്തിയത് ഗോവർധന്റെ ജ്വല്ലറിയിൽ, പോറ്റിക്കെതിരെ ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും, ​ഗോവർധൻ സാക്ഷി?

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി അടിച്ചുമാറ്റി സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെള്ളാരിയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വർണം കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം. സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അതേസമയം അത്രയും സ്വർണം കണ്ടെത്താനായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പോറ്റി ശബരിമലയിൽനിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെള്ളാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കമെന്നാണ് അറിയുന്നത്.

നേരത്തെ ചോദ്യം ചെയ്യലിൽ സ്വർണം വിറ്റെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്പി ശശിധരനോടു സമ്മതിച്ചിരുന്നു. ഇതു വാങ്ങിയെന്നു ഗോവർധനും സമ്മതിച്ചതോടെയാണു തൊണ്ടിമുതൽ കണ്ടെടുക്കാൻ വഴിതെളിഞ്ഞത്. തൊണ്ടിമുതൽ കിട്ടിയതോടെ, ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും പ്രതികളാകും.

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026