BREAKING NEWS

ചടയമംഗലത്ത് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ, പ്രതി പിടിയിലായത് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന്

· · 1 min read
Share: Copied!

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛൻ രാജേഷ് പിടിയിൽ. കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ചടയമംഗലം കുരിയോടിൽ കഴിഞ്ഞ രാത്രിയായിരുന്നു മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച കൊടും ക്രൂരത അരങ്ങേറിയത്. മദ്യലഹരിയിൽ വീട്ടിലെത്തിയ രാജേഷ് മുറിയിലുണ്ടായിരുന്ന എട്ടാംക്ലാസുകാരനെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിലെത്തിക്കുകയും, വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു.

കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ റൂറൽ എസ്പിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി റൂറൽ എസ്പിക്ക് നിർദേശം നൽകുകയും ചെയ്തു. മർദന ദൃശ്യങ്ങൾ പുറത്തുവന്ന് രണ്ടുമണിക്കൂറിനുള്ളിൽ പ്രതി പിടിയിലാവുകയും ചെയ്തു.

മനസ്സാക്ഷിയില്ലാത്ത കൊടുംക്രൂരത

ചടയമംഗലം കുരിയോട് 13-കാരനു നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രൂരമായി മർദ്ദക്കുന്നതിനിടെ അച്ഛാ അടിക്കല്ലേയച്ഛായെന്ന് പറഞ്ഞു കരയുന്നതും അമ്മയോട് തനിക്കു പേടിയാകുന്നുവെന്നും പറഞ്ഞ് അലറിക്കരയുന്നുമുണ്ട്. ഇതിനിടയിൽ രണ്ടാനച്ഛനായ രാജേഷ് കുട്ടിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുന്നതും ക്രൂരമായി വടികൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം കുട്ടിയെ രജേഷിനു ഇഷ്ടമല്ലെന്ന് അമ്മ ശാലിനി പറയുന്നു. എന്നും മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും അസഭ്യവർഷ‌വും ആക്ഷേപവും നടത്താറുണ്ടെന്നും ശാലിനി പറഞ്ഞു. പലപ്പോഴും കുട്ടിയെ യാതൊരു കാരണവുമില്ലാതെയാണ് സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി.

 

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026