BREAKING NEWS

കായികമേളയിലെ പുഴു വിവാദം ഒരു കായികാധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥ- വിദ്യാഭ്യാസ മന്ത്രി!! അധ്യാപകൻ അറസ്റ്റിൽ, ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ മുതൽ കരുതൽ തടങ്കലിൽ വച്ച ശേഷം

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സാമ്പാറിൽ പുഴുവുണ്ടെന്ന സംശയത്തിൽ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റിൽ. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

അതേസമയം കായികമേള നടക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലാണ് ജിജോ ഇപ്പോഴുള്ളത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും എന്നാണ് വിവരം. ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കായികമേളയ്ക്കിടെ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ സംഘവം വാക്കേറ്റത്തിലേക്കു നീങ്ങുകയായിരുന്നു. തുടർന്ന് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി അധ്യാപകനെ കുന്ദമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മേളയുടെ ശോഭ കെടുത്താൻ മനഃപൂർവം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ പരാതി നൽകിയിട്ടുണ്ട്. മേളയുടെ ആദ്യ നാളിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽനിന്ന് പുഴുവിനെ കിട്ടിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

കടുത്ത രാഷ്ട്രീയവിരോധവും, മറ്റ് ചില താത്പര്യങ്ങളും വെച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലെ വിദ്യാർഥിസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു

‘കഴിഞ്ഞദിവസം രാവിലത്തെ പ്രഭാതഭക്ഷണത്തിൽ ഒരു പുഴു നാടകവും, ഇന്ന് ഉച്ചഭക്ഷണത്തിൽ വീണ്ടും മറ്റൊരു പുഴുനാടകവും തുടരുന്നു. ഇന്നത്തേത് കൈയോടെ പിടിച്ചതോടെ പൊളിഞ്ഞു. ഒരു കായികാധ്യാപകനും, രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു ഇത്. അധ്യാപകനെതിരേ നടപടി ഉണ്ടാകും, പോലീസ് നടപടിയും സ്വീകരിക്കും. സംഭവത്തെക്കുറിച്ചുള്ള ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തും.’ – മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
20 Nov 2026
BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026
BREAKING NEWS
വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് ലോറി; മുപ്പതോളം പേർക്ക് പരുക്ക്
20 Nov 2026
BREAKING NEWS
‘കണ്ണുതുറക്കാനാവാത്തത്ര പൂസ്, വണ്ടി നിറയെ കുപ്പികൾ‘; മദ്യലഹരിയിൽ പൊലീസുകാരന്റെ കാർ പാഞ്ഞുകയറി; 12-കാരി കാറിനടിയിൽ, ഗുരുതര പരുക്ക്; നാട്ടുകാർ പിടികൂടി
20 Nov 2026