BREAKING NEWS

രൂക്ഷ ഗന്ധം പ്രവഹിച്ചതോടെ പരിസരവാസികൾ പരാതി നൽകി, പരിശോധനയിൽ കണ്ടെടുത്തത് പഴകിയ മാംസവും ചീഞ്ഞ പച്ചക്കറികളും, വന്ദേഭാരതിലടക്കം വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി

· · 1 min read
Share: Copied!

കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയിൽവേ കാന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ആരോഗ്യവകുപ്പ് പഴകിയ ഭക്ഷണം കണ്ടെടുത്തു.ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവയാണ് പിടികൂടിയത് . കൊച്ചി കടവന്ത്രയിൽ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാർ അടിസ്ഥാനത്തിലാണ് റെയിൽവേയ്ക്ക് ഭക്ഷണം നൽകുന്നത്.

സ്ഥാപനത്തിന് കൊച്ചി കോർപറേഷന്റെ ലൈസൻസ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.ഏറെ നാളായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികൾ പരാതികൾ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയർന്നു.

തുടർന്ന്, താനടക്കമുള്ളവർ മൂന്നു മാസം മുൻപ് സ്ഥലത്തെത്തി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സ്ഥലം കൗൺസിലർ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികൾ കൗൺസിലറെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചത്. പരിശോധനയിൽ 50 കിലോയോളം കേടായ ചിക്കൻ കഷ്ണങ്ങളും മറ്റും കണ്ടെത്തി. ഈ കെട്ടിടത്തോടു ചേർന്നാണ് ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. ഇവിടെയും ചീഞ്ഞ ഭക്ഷണ പദാർഥങ്ങളായിരുന്നു നിരത്തിയിട്ടിരുന്നത്.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026