BREAKING NEWS

മരണമില്ലാത്ത ചിന്തയും ചിരിയും ബാക്കിയാക്കി മലയാളത്തിന്റെ ശ്രീനി യാത്രയായി… വിട ചൊല്ലി കേരളക്കര

· · 1 min read
Share: Copied!

കൊച്ചി: തൂലികകൾകൊണ്ടും അഭ്രപാളിയിലെ നിറസാന്നിദ്ധ്യം കൊണ്ടും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമലോകത്ത് നിറഞ്ഞുനിന്ന, ചിരിയുടെ, ചിന്തയുടെ ശ്രീനി യാത്രപറഞ്ഞു. ഓരേസമയം നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഇനി മലയാളികൾക്കു ഓർമ. രാവിലെ 11.45 ഓടെ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്. അതിനാൽതന്നെ നിശ്ചയിച്ചതിലുമേറെ വൈകിയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. മകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീകൊളുത്തി.

നടി പാർവതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകൻ ഫാസിൽ, രാജസേനൻ തുടങ്ങിയവർ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അർപ്പിച്ചു. വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടമാണ് മലയാളത്തിനുണ്ടായതെന്ന് പാർവതി പറഞ്ഞു. ലയാള സിനിമയ്ക്ക് ശ്രീനിവാസൻ ഒരുപാട് സംഭാവനകൾ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നൽകാൻ നമുക്ക് സാധിച്ചില്ലെന്ന് ജഗദീഷ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

ശ്രീനിവാസന്‍ താന്‍ ഏറെ ആരാധിക്കുന്ന വ്യക്തി, അവസാനമായി ഒന്ന് കാണണമെന്ന് തോന്നി, കണ്ടനാട്ടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച് നടന്‍ സൂര്യ

BREAKING NEWS
ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ആസൂത്രകൻ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡറെ വധിച്ച് ഇസ്രയേൽ
15 Nov 2026
BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026
BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026