BREAKING NEWS

‘ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്’? ഗതാഗത മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ വേദിക്കു മുന്നിലൂടെ ഹോൺ മുഴക്കി ശരവേ​ഗത്തിൽ കുതിച്ച സ്വകാര്യ ബസിന് കത്രികപ്പൂട്ട്!! പെർമിറ്റ് റദ്ദാക്കി, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

· · 1 min read
Share: Copied!

കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിനും ​ഡ്രൈവർക്കും എട്ടിന്റെ പണികൊടുത്ത് മന്ത്രി. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. അമിത വേ​ഗത്തിൽ പാഞ്ഞുപോകുന്നതുകണ്ടു വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു.

ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ ഇത്രയും എന്ത് വലിയ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ബസിന്റെ ‍ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-

‘‘ഞാനും ആന്റണി ജോൺ എംഎൽഎയും പ്രസംഗിച്ചു കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ഒരു വാഹനം വരുന്നത് കണ്ടു. ആദ്യം വിചാരിച്ചത് ഫയർ എൻജിൻ ഹോൺ മുഴക്കി വരികയാണെന്നാണ്. പിന്നെ നോക്കുമ്പോൾ ഒരു പ്രൈവറ്റ് ബസ് നിറച്ച് ആളെയും വച്ച് കൊണ്ട് റോക്കറ്റ് പോകുന്നതു പോലെ അകത്തേക്ക് പോകുന്നു. എവിടെയിട്ട് ഈ ബസിനെ പിടിക്കാമെന്ന് ആലോചിച്ച് കൊണ്ടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അതിനേക്കാൾ വേഗത്തിൽ ബസ് പുറത്തേക്ക് ഹോൺ അടിച്ചു കൊണ്ട് പോകുന്നു. ബസ് സ്റ്റാന്റിനകത്ത് എന്തിനാണ് ഇത്രയും ഹോൺ അടിക്കുന്നത്.

ഫയർ എൻജിൻ ആണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ച് പോയി. എന്താണ് ഇതിങ്ങനെ പാഞ്ഞുവരുന്നത്. ബ്രേക്ക് പോയി എന്നാണ് വിചാരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പെർമിറ്റ് പോയി എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അതിൽ വിട്ടുവീഴ്ചയില്ല. ഇത്രയും ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്.’’

ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിലേക്കു പോകവേ വാഹനാപകടം, മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026