BREAKING NEWS

വനിതാ എസ്ഐമാർക്ക് സന്ദേശങ്ങളയച്ചത് എസ്‌പി വി ജി വിനോദ് കുമാർ!! പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടത് പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ചയിൽ…പരാതി തയ്യാറാക്കിയത് ഒരേ ഫോണ്ടിൽ, പിന്നിൽ ഗൂഢാലോചന- എസ്പി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്ക് തന്നെ അപമാനമായി മാറിയ പരാതിയിൽ വനിതാ എസ്ഐമാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ എസ്‌പി വി ജി വിനോദ് കുമാർ രം​ഗത്ത്. വനിതാ എസ്ഐമാർക്ക് താൻ മോശമായ തരത്തിൽ സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും ഇദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഡ്യൂട്ടിയുടെ ഭാഗമായി മാത്രമാണ് എസ്‌ പി എന്ന നിലയിൽ താൻ സന്ദേശങ്ങൾ അയച്ചത്. അതിനാൽതന്നെ പോഷ് ആക്ടിൻ്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം. എസ്ഐമാർക്കെതിരെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം മുൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്നു വിനോദ് കുമാർ. ഇതേ ജില്ലയിലെ രണ്ട് വനിതാ എസ്ഐമാരാണ് എസ്‌പിക്കെതിരെ പരാതി നൽകിയിത്. എസ്പി വി.ജി. വിനോദ് കുമാർ അർദ്ധരാത്രിയിൽ സന്ദേശയങ്ങളയച്ചുവെന്നാണ് പരാതി. ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി, ഇതിനു ശേഷം ഡിവൈഎസ്പിയെയും മാനസികമായ എസ്പി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്ഐമാർ നൽകിയ പരാതിയിൽ പറയുന്നു.

തുടർന്നു വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാർശ ചെയ്തു. ഇതേ തുടർന്നാണ് പോലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിനോട് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ആവശ്യപ്പെട്ടത്. അതേസമയം പത്തനംതിട്ട എസ് പി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട വിനോദ് കുമാർ ഇപ്പോൾ ക്രമസമാധാനചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജിയാണ്. പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ച ചൂണ്ടികാട്ടി ദക്ഷിണമേഖ ഐജി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു സ്ഥലം മാറ്റമുണ്ടായത്. പക്ഷെ പകരം നൽകിയ നൽകിയത് നിർണായ തസ്തികയാണ്. ഈ തസ്തികയിലിരിക്കുമ്പോഴാണ് വനിതാ എസ്ഐമാരുടെ പരാതി നേരിടുന്നത്.

പരാതിക്കാർക്കെതിരെ ഗുരുതര ആരോപണമാണ് എസ്പി വിനോദ് കുമാർ ഉന്നയിക്കുന്നത്. ഒരേ ഫോണ്ടിൽ പരാതികൾ തയ്യാറാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. പോഷ് ആക്ട് പ്രകാരം നിലവിൽ നടക്കുന്ന അന്വേഷണം നിർത്തിവച്ച ശേഷം ഗൂഢാലോചന അന്വേഷിക്കണമെന്നും എസ്‌പി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന പൊലീസിന് അപമാനം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതി; ‘മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചു’

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026