BREAKING NEWS

ഓൺലൈൻ വാതുവെപ്പിലൂടെ കടക്കാരനായി, പിന്നീട് അച്ഛന്റെ കയ്യിൽ നിന്നും പണം തട്ടാൻ കൂട്ടുകാരുമായി ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം, ഒടുവിൽ പോലീസിന്റെ പിടിയിലായി 24 കാരൻ

· · 1 min read
Share: Copied!

ഭോപ്പാൽ:കഴിഞ്ഞ ദിവസമാണ് മകനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞു ഇൻഡോർ സ്വദേശി ശ്രീറാം ഗുപ്തയുടെ ഫോണിലേക്ക് ഒരു ഫോൺ കോളെത്തിയത് . സതീഷ് ഗുപ്തയെ വിട്ടുകിട്ടനമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. ഉടൻ തന്നെ മറ്റൊന്നിനും നിൽക്കാതെ ശ്രീറാം പൊലീസിനെ വിവരം അറിയിച്ചു.

തട്ടിക്കൊണ്ടുപോകൽ കേസായതിനാൽ ഗൗരവത്തിൽ തന്നെ അന്വേഷണം മുന്നോട്ടുപോയി. വിളിച്ച ആളുകളെക്കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരുഷ് അറോറ, തേജ്വീർ സിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കപ്പെട്ട 24കാരനായ സതീഷ് ഗുപ്തയുടെ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകൻ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന് വ്യക്തമായത്.

അച്ഛന്റെ കൈയിൽ നിന്ന് പണം സംഘടിപ്പിക്കാൻ മകൻ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തിയ ഐഡിയ ആയിരുന്നത്രെ ഇത്. സതീഷിന് വലിയ കട ബാധ്യത ഉണ്ടായിരുന്നെന്നും അത് തീർക്കാൻ പണം വേണമായിരുന്നു എന്നുമാണ് ഇവരുടെ മൊഴി. എങ്ങനെ ഇത്ര വലിയ കടം വന്നെന്ന് ചോദിച്ചപ്പോൾ ഐപിഎൽ ഓൺലൈൻ വാതുവെപ്പ് ഉൾപ്പെടെ നടത്തിയാണത്രെ പണം കളഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026