BREAKING NEWS

മദ്യപാനം ചോദ്യം ചെയ്ത പിതാവിനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, ബോധം മറഞ്ഞ് താഴെ വീണയാളെ ആശുപത്രിയിലെത്തിക്കാൻ സമ്മതിക്കാതെ അക്രമാസക്തനായി, ആശുപത്രിയിലേക്ക് നീക്കിയത് പോലീസെത്തി, വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്കു പോകാൻ വിളിച്ച ആംബുലൻസിൽ ഓക്സിജൻ സിലിണ്ടറില്ല… പിന്നാലെ 75 കാരന് ദാരുണാന്ത്യം, ആശുപത്രിയുടെ കയ്യിൽ പിഴവില്ലെന്ന് സൂപ്രണ്ട്

· · 1 min read
Share: Copied!

ഉടുമ്പന്നൂർ: മകൻ മദ്യലഹരിയിലെത്തിയത് ചോദ്യം ചെയ്ത പിതാവിനെ കല്ലുക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി ഉടുമ്പന്നൂർ അമയപ്ര നെടുമറ്റത്തും കരയിൽ (വട്ടനാനിയിൽ) രാജേഷ് (43) ആണ് പിതാവ് വേലപ്പനെ (75) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രതിയായ രാജേഷ് പൂപ്പാറയിലാണ് താമസിക്കുന്നത്. നാലുദിവസം മുൻപാണ് ഇയാൾ മൂത്ത സഹോദരൻ രാജീവന്റെ വീട്ടിൽ എത്തിയത്. ആ സമയം ഇവരുടെ പിതാവ് വേലപ്പൻ ഇവിടെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നാലുദിവസവും പ്രതി അച്ഛനും സഹോദരനുമൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നു. സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വേലപ്പനുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയം വീട്ടിൽ വേലപ്പന്റെ ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവുമാണ് ഉണ്ടായിരുന്നത്. വാക്കേറ്റം കൈയാങ്കളിലേക്ക് മാറി.

ഇതിനിടെ രാജേഷ് കൈയിൽ കിട്ടിയ കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലയ്ക്കടിച്ചു. ഇയാൾ ബോധരഹിതനായി നിലത്തുവീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളംവെച്ചു. തുടർന്ന് അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാജേഷ് ആരെയും വേലപ്പനടുത്തേക്ക് അടുക്കാൻ അനുവദിച്ചില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് രാജേഷിനെ കീഴ്‌പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഉടൻ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി എത്രയും വേഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇതിനായി ഡോക്ടർ തന്നെ 108 ആംബുലൻസ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാൽ എത്തിയ ആംബുലൻസിന് ഓക്‌സിജൻ സൗകര്യമില്ലാ എന്നുപറഞ്ഞ് ഇവിടെ ചെറിയ തർക്കമുണ്ടായി. ഇതിനിടെ വേലപ്പൻ മരിക്കുകയായിരുന്നു.

സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എൻ. അജി പറഞ്ഞു. ‘പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. ഇതിനായി 108 ആംബുലൻസ് വിളിച്ച് നൽകുകയും ചെയ്തു. ആംബുലൻസ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.’ സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേലപ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026