BREAKING NEWS

വാക്കുതര്‍ക്കം, ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ അടിച്ചുകൊന്ന് യുവാവ്

· · 1 min read
Share: Copied!

മലപ്പുറം: വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്. മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മകൻ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻകൊണ്ട് മറച്ച ഷെഡിൽ താമസിച്ചുവന്നത്. ഭാര്യ: രാധ. മറ്റു മക്കൾ: ജിതേഷ്, ജീന.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026