ചാലക്കുടി: തൃശ്ശൂർ മേലൂർ അടിച്ചിലിയിൽ അച്ഛനെ മകൻ ഗുരുതരമായ വെട്ടിപ്പരുക്കേൽപ്പിച്ചു. പിന്നാലെ അരയിയിൽ കെട്ടിവച്ച തോട്ട പൊട്ടിത്തെറിച്ച് മകൻ മരിച്ചു. തൈവളപ്പിൽ രാമകൃഷണന്റെ മകൻ നന്ദൻ (58) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. അച്ഛനും മകനും തമ്മിൽ നിത്യവും വഴക്കുണ്ടാകാറുണ്ടായിരുന്നു. സ്ഥിരമായി ഇരുവരും തൊട്ടടുത്തുള്ള പറമ്പിൽ ജോലിയ്ക്ക് പോയി തിരിച്ചുവരും. ശനിയാഴ്ച പതിവുപോലെ പറമ്പിൽ ജോലി കഴിഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അച്ഛനെ മകൻ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്.
മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണൻ ചാലക്കുടി ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ ആക്രമിച്ച ശേഷം നന്ദൻ ജീവനൊടുക്കാനായി തോട്ട ശരീരത്തോട് ചേർത്ത് കെട്ടിവച്ച് തീ കൊളുത്തുകയായിരുന്നു. പിതാവിനെ ആക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ അയൽവാസിക്കും സ്ഫോടനത്തിൽ പരുക്കുപറ്റി.




