BREAKING NEWS

മകന്റെ മർദനം സഹിക്കവയ്യാതെ ഭാര്യയുടെ കൈപിടിച്ച് അ​ഗതി മന്ദിരത്തിൽ, പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു, മൃതദേഹവുമായി കാത്തിരുന്ന് നാട്ടുകാർ!! ഒടുവിൽ അന്ത്യയാത്രാ കർമ്മങ്ങൾ ചെയ്തതു വീട്ട്മുറ്റത്ത്

· · 1 min read
Share: Copied!

തൃശൂർ: തങ്ങൾ മർദിച്ചെന്നാരോപിച്ച് ഭാര്യയുടെ കൈപിടിച്ച് അഗതി മന്ദിരത്തിലേക്കു പോയ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഫോണും സ്വിച്ച്ഓഫ് ചെയ്തു. ഇതോടെ വീട്ടിലെത്തിച്ച പിതാവിൻറെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മകൻ പിതാവിൻറെ അന്ത്യയാത്രാ ചടങ്ങുകളിൽ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കൾ പറയുന്നു.

ബുധനാഴ്ച രാവിലെയാണ് അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ തോമസ് (78) മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസം മുൻപ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങി. പിന്നീടു ഇവർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇരുവരേയും മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്.

അതേസമയം ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. ഈ വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം നാട്ടുകാർ അറിയുന്നത്. മകനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു. തുടർന്ന് വീട്ട്മുറ്റത്ത് തന്നെ മൃതദേഹം കിടത്തി അന്ത്യയാത്രാ കർമ്മങ്ങൾ നടത്തി വൈകീട്ട് എറവ് സെൻറ് തെരേസാസ് പള്ളിയിൽ സംസ്കാരവും നടത്തി.

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026