BREAKING NEWS

“മോട്ടിവേഷൻ മാത്രം പോരാ, പറയുന്ന ആളിന് അർഹത ഉണ്ടകണം” , എന്ത് വേഷമാണിത് ? ഇത് നമ്മുടെ കൊച്ചു കേരളമാണ്, നടി നവ്യാ നായർക്ക് നേരെ വിമർശനവുമായി സോഷ്യൽ മീഡിയ

· · 1 min read
Share: Copied!

തിരുവനന്തപുരം: നടി നവ്യ നായരുടെ വീഡിയോയ്ക്കു നേരെ വ്യാപക വിമർശനം. നടിയുടെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. നവ്യയെ ഇങ്ങനെ കാണാൻ കഴിയില്ലെന്നും ഈ വേഷം ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകൾ. സ്ത്രീകളടക്കമുള്ളവരാണ് നെഗറ്റിവ് കമന്റുകളുമായി എത്തുന്നത്.

‘‘നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം നിങ്ങൾക്കു ചേരുന്നതായി തോന്നുന്നില്ല.തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.’’–
ഇങ്ങനെയായിരുന്നു ഒരു കമന്റ്.

‘‘മോട്ടിവേഷൻ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അർഹത ഉണ്ടൊന്നും കൂടി നോക്കണം.. ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചു കേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർടിസ്റ്റ്, എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്.’’–ഇതായിരുന്നു മറ്റൊരു കമന്റ്.

അതേസമയം നടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് അവരുടെ ആരാധകർ നൽകുന്നത്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാൾ കുറിച്ചു.

‘‘ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. നവ്യ ഏത് ഡ്രസ്സ് ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം. നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ. നവ്യ നല്ല നടിയാണ്, നല്ല ക്യാരക്ടറാണ് നമ്മൾക്ക് അത് നോക്കിയാൽ പോരെ’’, കമന്റിൽ പറഞ്ഞു.

 

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026