BREAKING NEWS

‘വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടും‘: എസ്എൻഡിപി യൂണിയൻ ചെയർമാൻ; ‘വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ലീ​ഗ് നടത്തുന്നത്; അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാൻ അനുവദിക്കില്ല‘

· · 1 min read
Share: Copied!

കോട്ടയം:എസ്എൻഡിപി യോ​ഗം മീനച്ചിൽ യൂണിയൻ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കടുത്ത വിവാദ പരാമർശങ്ങളുമായി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ. മുസ്ലിം ലീഗിനെതിരെയാണ് രൂക്ഷമായ ഭാഷയിൽ പരാമർശിച്ചത്. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടുമെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പ്രസംഗിച്ചു. അദ്ദേഹത്തെ വെല്ലുവിളിച്ചാൽ ലീഗ് നേതാക്കളെ തടയുമെന്നും സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസിന്റെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്.

കേരളത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ല യൂണിയൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, അദ്ദേഹത്തെ വെല്ലുവിളിക്കുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും യൂണിയൻ ആവർത്തിച്ചു.

പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യൂണിയൻ പ്രവർത്തകർ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിന്റെ കോലം കത്തിക്കുകയും ചെയ്തു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026