BREAKING NEWS

ലേഡീസ് കമ്പാർട്ട്മെന്‍റിൽ നാടകീയ സംഭവങ്ങൾ; പരിഭ്രാന്തി പരത്തി പാമ്പിനെ കണ്ടെന്ന് നിലവിളിച്ച് യാത്രക്കാർ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി മെട്രോയുടെ വനിതാ കമ്പാർട്ട്മെന്‍റിൽ പാമ്പിനെ കണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. വീഡിയോയിൽ പാമ്പിനെ കാണുന്നില്ലെങ്കിലും, യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടനടി നടപടി സ്വീകരിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സ്ഥിരീകരിച്ചു.

മുൻകരുതൽ നടപടിയായി അക്ഷർധാം മെട്രോ സ്റ്റേഷനിൽ ട്രെയിൻ നിർത്തി യാത്രക്കാരെ മാറ്റി. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ട്രെയിൻ ഡിപ്പോയിലേക്ക് അയച്ചുവെന്ന് ഡിഎംആർസിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി അനുജ് ദയാൽ പറഞ്ഞു. കമ്പാർട്ട്മെന്‍റും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ, പരിശോധനയ്ക്കിടെ ഒരു ചെറിയ ഓന്തിനെ കണ്ടെത്തിയെന്നും അനുജ് അറിയിട്ടു.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഡിഎംആർസി മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മെട്രോ യാത്രക്കാരും ജാഗ്രത പാലിക്കാനും അസ്വാഭാവികമായ എന്തെങ്കിലും കണ്ടാൽ സമയബന്ധിതമായ നടപടികൾക്കായി മെട്രോ ജീവനക്കാരെ അറിയിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026