കോഴിക്കോട്: അരൂരിൽ മാവേലി സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പിന്റെ കടിയേറ്റു. താൽക്കാലിക ജീവനക്കാരി വി ടി നിഷയുടെ കാലിലാണ് പാമ്പ് കടിച്ചത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കടിയേറ്റതിനു പിന്നാലെ നിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇവർ ഒബ്സർവേഷനിലാണെന്നാണ് വിവരം. കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റോറിൽ പാമ്പിനെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നുണ്ട്. ആർആർടി സംഘമെത്തിയാണ് പരിശോധന നടത്തുന്നത്.


















































