BREAKING NEWS

യുവാക്കൾ മെഡിക്കൽ ഷോപ്പിലെത്തി ആവശ്യപ്പെട്ടത് ലഹരിക്കു പകരമായി ഉപയോ​ഗിക്കുന്ന ഉറക്ക ​ഗുളികകൾ, ഡോക്ടറുടെ കുറിപ്പടിയില്ലാത്തതിനാൽ മരുന്ന് നൽകിയില്ല, ജീവനക്കാരന്റെ ബൈക്ക്, ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്ക ഗുളിക നൽകില്ലെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കൽ ഷോപ്പാണ് അടിച്ചു തകർത്തത്.

ബൈക്കിലെത്തിയ സംഘം ലഹരിമരുന്നിനു പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് ആവശ്യപ്പെട്ടതെന്നാണ് മെഡിക്കൽ ഷോപ്പ് ഉടമ നൽകിയ പരാതിയിൽ പറയുന്നത്. ഇത്തരം മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ നൽകരുതെന്നാണ് നിയമം.

പിതാവ് 10 വയസുകാരനെ ലഹരി കടത്താൻ ഉപയോ​ഗിച്ചെന്നത് പോലീസ് കെട്ടുകഥ, വീട്ടിലെത്തി പോലീസ് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു!! ഡിവൈഎസ്പിക്കു അബദ്ധം പറ്റിയത്- സിഡബ്ല്യുസിക്ക് പരാതി നൽകിയതായി കുട്ടിയുടെ അമ്മ

ജീവനക്കാരൻ മരുന്ന് നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ തിരികെ പോയ യുവാക്കൾ പുലർച്ചെ 2 മണിയോടെ ബൈക്കിൽ വീണ്ടും കടയ്ക്കടുത്തെത്തി ജീവനക്കാരനായ അനസിനോട് പുറത്തുവരാൻ ആവശ്യപ്പെട്ടു. പിന്നാലെ ജീവനക്കാരന്റെ ബൈക്ക് തകർത്തു. ഇതിനു ശേഷമാണ് മെഡിക്കൽ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ചു തകത്തത്. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ കടന്നുകളയുകയായിരുന്നു. പ്രതികളെ തിരയുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026