BREAKING NEWS

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു കുഴിയിൽ തള്ളിയിട്ടു, പിന്നാലെ കല്ലെടുത്ത് ദേഹത്തിട്ടു, മക്കളെ അമ്മ നാട്ടില്‍ പോയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, തലശേരിയില്‍ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം തമിഴ്‌നാട് സ്വദേശിനിയുടേത്

· · 1 min read
Share: Copied!

കണ്ണൂര്‍: തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു കുഴിയിൽ തള്ളിയിട്ടെന്നും ശേഷം കല്ലെടുത്ത് ഇട്ടെന്നുമാണ് പ്രതി അമ്പായിരത്തിന്‍റെ മൊഴി.

അസ്ഥികൂടം തമിഴ്‌നാട് സ്വദേശിനി ധനകോടിയുടേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. പൊലീസ് ഇവരുടെ മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം പഴയ സാധനങ്ങൾ ശേഖരിച്ചുവരികയായിരുന്ന ധനകോടിയെ ആറ് മാസമായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലാത്തതിനെ കുറിച്ച് മക്കൾ ചോദിച്ചപ്പോൾ നാട്ടിൽ പോയെന്നായിരുന്നു അമ്പായിരത്തിന്റെ മറുപടി. എന്നാൽ മക്കൾ നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന വിവരം ലഭിച്ചു.

മക്കൾ വീണ്ടും അമ്പായിരത്തോട് ധനകോടിയെ കുറിച്ച് ചോദിച്ചു. ഇതോടെ അമ്പായിരം മക്കളോടും ബന്ധുക്കളോടും തലശേരിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവർ എത്തിയപ്പോൾ അമ്പായിരം അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. സാരിയുടെ അവശിഷ്ടവും ചെരുപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026