BREAKING NEWS

കളിക്കുന്നതിനിടെ കാട്ടിലേക്കു പോയ പന്ത് എടുക്കാനോടിയ കുട്ടികൾ കണ്ടത് തലയോട്ടിയും അസ്ഥികളും!! മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് വളരെ തിരക്കുള്ള പ്രദേശത്ത്

· · 1 min read
Share: Copied!

കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപമുള്ള കാട്ടിൽ മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. പിന്നീട് പോലീസെത്തി അസ്ഥികൾ കണ്ടെത്തിയ പരിസരത്ത് ആരും പ്രവേശിതിരിക്കാൻ വടം കെട്ടി തിരിച്ചു. ഇന്നു രാവിലെയോടെ തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാംപിളും സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പയും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

അതേസമയം ഫൊറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ അസ്ഥികളുടെ പഴക്കം, പുരുഷനോ സ്ത്രീയോ എന്നിവ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. തഹസിൽദാർ എസ്.എൻ.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ഗാന്ധിനഗർ പോലീസ് എസ്എച്ചഒ ടി.ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എൻ.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹാവശിഷ്ടങ്ങൾക്ക് മാസങ്ങളോളം പഴക്കമുണ്ട്. ഇത്രയും കാലം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇവ കിടന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. വളരെ തിരക്കുള്ള റോഡുകളും ജനത്തിരക്കുള്ള ബസ് സ്റ്റോപ്പും സമീപത്തുണ്ട്. ശരീരം അഴുകിയ മണം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നതും സംശയം കൂട്ടുന്നു.

‘ഇന്ത്യ പാക്കിസ്ഥാനെതിരെ വന്നാൽ പ്രതിരോധിക്കാൻ സൗദി അറേബ്യയുണ്ടാകും’!! പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഇനിമുതൽ സൗദിയുടേതും… ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും- പാക്ക്- സൗദി അറേബ്യ കരാർ വ്യവസ്ഥകൾ ഇങ്ങനെ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026