BREAKING NEWS

കുട്ടി മുറ്റത്തിറങ്ങുന്നത് പതിവായതിനാൽ ശ്രദ്ധിച്ചില്ല, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി!! കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി, കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുകാർ, നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ, തെരച്ചിൽ ഊർജിതമാക്കി

· · 1 min read
Share: Copied!

പാലക്കാട്: ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്.

രാവിലെ 11 മണിയോടെയാണ് കുട്ടി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.

തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ എത്തിയതോടെ കുളത്തിലും സമീപപ്രദേശങ്ങളിലും പോലീസ് ഇപ്പോൾ വ്യാപകമായ പരിശോധന നടത്തിവരികയാണ്.

അതേസമയം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ് സുഹാനെന്നും വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാരുമായി പിണങ്ങിയാണ് കുട്ടി ഇറങ്ങിപ്പോയതെന്നുമാണ് പ്രാഥമിക വിവരം. കുട്ടി അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും വീടിന്റെ പരിസരപ്രദേശങ്ങളിൽത്തന്നെ കുട്ടി ഉണ്ടാകാമെന്നുമാണ് പോലീസിന്റെ നിഗമനം. വീടും സമീപപ്രദേശവും കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. അതുപോലെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026