BREAKING NEWS

വ്യാജപ്രചാരണങ്ങൾക്ക് നിയമ നടപടി: ‘വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് അധിക പ്രവൃത്തി സമയം; സബ്ജക്റ്റ് മിനിമം നടപ്പിലാക്കും’

· · 1 min read
Share: Copied!

തിരുവനന്തപുരം:  സമൂഹമാധ്യമങ്ങൾ വഴി തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിനു പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സമൂഹമാധ്യമ പോസ്റ്റ് വന്നിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.

പഠനനിലവാരം ഉയർത്താൻ സബ്ജക്റ്റ് മിനിമം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2024–25 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലും തുടർന്ന് 5 മുതൽ 9 വരെയുള്ള ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. പഠനലക്ഷ്യങ്ങൾ കൈവരിക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്കു പ്രവേശിപ്പിക്കുന്നത് അവരെ പിന്നോട്ടടിപ്പിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകി, ബ്രിഡ്ജ് കോഴ്‌സുകളിലൂടെയും പുനഃപരീക്ഷകളിലൂടെയും അവരെ മുന്നോട്ട് കൊണ്ടുവരും.

അധിക പ്രവൃത്തി സമയം

2025–26 അധ്യയന വർഷം എൽപി വിഭാഗത്തിന് 198 പ്രവൃത്തിദിനങ്ങളും യുപി വിഭാഗത്തിന് രണ്ട് അധിക ശനിയാഴ്ചകൾ ഉൾപ്പെടെ 200 പ്രവൃത്തിദിനങ്ങളും (ആയിരം ബോധന മണിക്കൂർ) ഉണ്ടാകും. ഹൈസ്‌കൂൾ വിഭാഗത്തിന് ആറ് അധിക ശനിയാഴ്ചകളും ചേർത്ത് 204 പ്രവൃത്തി ദിനം ഉണ്ടാകും. ഹൈസ്കൂൾ വിഭാഗത്തിന് 220 പ്രവൃത്തിദിനം (1100 ബോധന മണിക്കൂർ) ലഭിക്കുന്നതിനായി ഈ 204 പ്രവൃത്തിദിനങ്ങളിൽനിന്ന് 38 വെള്ളിയാഴ്ചകൾ ഒഴിവാക്കി വരുന്ന 166 പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്കുശേഷം 15 മിനിറ്റും അധിക പ്രവൃത്തിസമയം ഉണ്ടാകും. ഒന്നാം പാദവാർഷിക പരീക്ഷ 2025 ഓഗസ്റ്റ് 20 മുതൽ 29 വരെയും, രണ്ടാം പാദവാർഷിക പരീക്ഷ 2025 ഡിസംബർ 11 മുതൽ 19 വരെയും നടക്കും.

കേരള സ്‌കൂൾ കലോത്സവ മാന്വലിൽ ചില സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഒരു മത്സരാർഥിക്ക് പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിനു പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് 20,000 രൂപയും യുപി, എൽപി സ്‌കൂളുകൾക്ക് 10,000 രൂപയും പിടിഎ. ഫണ്ടിൽനിന്ന് ചെലവഴിക്കാൻ ഹെഡ്മാസ്റ്റർമാർക്ക് / പ്രിൻസിപ്പൽമാർക്ക് അധികാരമുണ്ട്. അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000 രൂപയും, ഉപജില്ലാ തലത്തിൽ 2000 രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000 രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സിഡി/ പെൻഡ്രൈവ് / ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026