BREAKING NEWS

കയർ കൊണ്ട് കൈ-കാലുകൾ കെട്ടിയിട്ടു, പിന്നാലെ വടികൊണ്ട് മാറി മാറി അടിച്ചു, ട്രാക്ടറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് മരുമകളുടെ ആണ്‍സുഹൃത്തിനെ തല്ലിക്കൊന്നു, ആക്രമണം കാമുകിയെ കണ്ട് മടങ്ങുംവഴി

· · 1 min read
Share: Copied!

റാഞ്ചി: ട്രാക്ടറിന്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച്  സഹോദരിയുടെ മകളുടെ ആൺ സുഹൃത്തിനെ  തല്ലിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ജാർഖണ്ഡിലെ പട്‌വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുർമ ഗ്രാമത്തിലെ പവൻ റാമാണ് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിലെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദിച്ച് തുടങ്ങിയത്. കയർ കൊണ്ട് കൈ-കാലുകൾ കെട്ടിയിട്ട് വടികൊണ്ടായിരുന്നു ആക്രമണം. ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചത് നാട്ടുകാർ കാണുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. അതിനിടെ വലിയൊരു ആൾക്കൂട്ടം സ്ഥലത്തേക്ക് എത്തി ഇയാളെ മർദിക്കുകയായിരുന്നു എന്നാണ് പ്രതികൾ ആദ്യം പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ, പൊലീസ് അന്വേഷണത്തിലാണ് പ്രതികളിലൊരാളുടെ സഹോദരി പുത്രിയുമായുള്ള സൗഹൃദമാണ് ആൾക്കൂട്ട മർദനത്തിന് കാരണമെന്ന് വ്യക്തമായത്. ശനിയാഴ്ച തന്റെ വനിത സുഹൃത്തിനെ കണ്ട് വരുന്ന വഴിക്കാണ് പവൻ റാം ആക്രമിക്കപ്പെട്ടത്. ആൾക്കൂട്ട മർദനമറിഞ്ഞ് പൊലീസെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആക്രമണത്തിൻ്റെ പാടുകളാണ് പവൻ റാമിൻ്റെ ശരീരം മുഴുവനുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. നാ

BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026