BREAKING NEWS

അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: സുപ്രിം കോടതിവരെയെത്തിയ വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായമായി. സിസ തോമസിനെ കെടിയു (എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി) വൈസ് ചാൻസലറാക്കി ലോക്ഭവൻ ഉത്തരവിറക്കി. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചു. ഇരുവരുടെയും നിയമനം നാലുവർഷത്തേക്കാണ്. ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് നിർണായക തീരുമാനം. ഗവർണറുടെ നോമിനിയാണ് സിസ തോമസ്.

അതേസമയം കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാലാ വിസി നിയമനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമവായത്തിൽ എത്തുന്നതിൽ സർക്കാരും ​ഗവർണറും പരാജയപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോ​ഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകാരമുള്ള മുൻ​ഗണനാ ക്രമം നിശ്ചയിച്ച് ​ഗവർണർ‌ക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. മാത്രമല്ല രണ്ടാഴ്ചയ്ക്കകം ചാൻസലർ കൂടിയായ ​ഗവ‍ർണർ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതുപോലെ മുഖ്യമന്ത്രി നൽകിയ പേരുകളിൽ എന്തെങ്കിലും വിയോജിപ്പോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കിൽ ചാൻസലർക്ക് അക്കാര്യം അറിയാക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി മുൻ​ഗണന നിശ്ചയിച്ച് പേരുകൾ കൈമാറിയിട്ടും തീരുമാനം എടുക്കാൻ ​ഗവ‍ർണർ കാലതാമസം വരുത്തിയത് സുപ്രീം കോടതിയുടെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്നും പറഞ്ഞിരുന്നു. പിന്നാലെ വിസി നിയമനത്തിനായി മുദ്ര വെച്ച് കവറിൽ ഓരോ പേരുകൾ വീതം നൽകാൻ സുപ്രീം കോടതി സുധാൻശു ധൂലിയ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ​ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്.

“ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച്

BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026
BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026